ഉപതിരഞ്ഞെടുപ്പ് : ഗുജറാത്തിൽ BJP -AAP ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദർ, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഗുജറാത്തിലെ കഡി നിയമസഭാ സീറ്റിൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ചാവ്ഡ 21,584 വോട്ടുകൾ നേടി ലീഡ് വർദ്ധിപ്പിച്ചു. 11,137 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ രമേശ് ചാവ്ഡയെയും 654 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാർട്ടിയുടെ ജഗദീഷ് ചാവ്ഡയെയും മറികടന്നാണ് അദ്ദേഹം മുന്നിലെത്തിയത്. ബിജെപിയിലെ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ വിസാവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മൂന്നാം റൗണ്ട് വോട്ടെണ്ണലിന് ശേഷം ബിജെപി സ്ഥാനാർഥി കിരിത് പട്ടേൽ ആം ആദ്മി പാർട്ടിയുടെ ഗോപാൽ ഇറ്റാലിയയെക്കാൾ 150 വോട്ടുകൾക്ക് മുന്നിലാണ്. ലീഡ് നില മാറിമറിയുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ആം ആദ്മി പാർട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവച്ചതിനെ തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
പഞ്ചാബിൽ ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് അറോറ ലീഡ് ചെയ്യുകയാണ്. രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രാജ്യസഭാ സീറ്റ് ഒഴിച്ചിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. ജനപക്ഷ ഭരണത്തിന്റെയും വികസന പ്രവർത്തനങ്ങളുടെയും പിൻബലത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് എഎപി.

പശ്ചിമബം​ഗാളിലെ കാലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അലിഫ അഹമ്മദ് മുന്നിലാണ്. ടിഎംസി എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !