ഭാരതാംബ വിവാദം : മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി

ഭാരതാംബ വിവാദത്തിൽ തെരുവിലെ പോര് മുറുകുന്നു. മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം.


പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘർഷ സാഹചര്യം വർധിപ്പിക്കുന്നു.
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും വ്യക്തമാക്കിയതോടെ സർക്കാർ – ഗവർണർ പോരും മുറുകും. രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോർച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി ആവർത്തിക്കുന്നു.

എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിനു നേരെ ഉണ്ടായ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !