തിരുവനന്തപുരം : നിലമ്പൂര്‍ വിധിയെഴുത്തോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നും ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ല.
എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു.‘‘നിലമ്പൂരില്‍ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. ആര്യാടന് മുഹമ്മദിന്റെ ഓര്‍മകള്‍ നിലമ്പൂരില്‍ നിറഞ്ഞു നില്ക്കുന്നു. ആര്യാടന് തിരിച്ചുവന്നിരിക്കുന്നു. പിണറായി സര്‍ക്കാര്‍ ഇനി ഭരണത്തില്‍ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. ഇനിയുള്ള പിണറായി സര്‍ക്കാര്‍ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്’’ - ആന്റണി പറഞ്ഞു.അതേസമയം, ശ്രീരാമകൃഷ്ണന് പിടിച്ച വോട്ട് പോലും സ്വരാജിന് പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് കെ.മുരളീധരന് പറഞ്ഞു. സ്വരാജ് ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ ആയിരുന്നുവെന്നും മുരളീധരന് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ ഒരു ട്രെന്‍ഡില്‍ ജയിച്ചതാണ് സ്വരാജ്. നിലമ്പൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാര്‍ മാറി വോട്ട് ചെയ്തിട്ടുണ്ട്. എം.വി.ഗോവിന്ദന് അവസാനഘട്ടത്തില്‍ നടത്തിയ പ്രസ്താവന അതിനു കാരണമായി. അതില്‍ ശക്തമായ പ്രതിഷേധമുള്ള അണികള്‍ യുഡിഎഫിനും അന്‍വറിനും വോട്ട് ചെയ്തു. അതിനുപുറമേ ആശമാര്‍ക്കു പോലും പണം നല്‍കാത്ത സര്‍ക്കാരിനെതിരെ അതിശക്തമായ വികാരമാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.