തലയോട്ടിയുടെ നെറ്റിയിൽ "ഇസ്രായേല്‍ നക്ഷത്രം" ഇറാന്റെ പരമോന്നത നേതാവ് പുറത്ത് വിട്ട ചിത്രം യുദ്ധസന്ദേശമോ..?
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി ബന്ധപ്പെട്ട ഔദ്യോഗിക എക്സ് അക്കൗണ്ട് പുറത്തുവിട്ട ഒരു ചിത്രം ശ്രദ്ധ ആകർഷിക്കുകയാണ്.
ചിത്രത്തിലെ പേർഷ്യൻ-ഹീബ്രു സന്ദേശങ്ങൾ മുകളിൽ ഇടതുവശത്തായി പേർഷ്യൻ ഭാഷയിൽ "അടിയന്തര ശിക്ഷ" എന്ന് എഴുതിയിട്ടുണ്ട്. താഴെ പേർഷ്യൻ ഭാഷയിൽ ആയത്തുള്ള ഖമനയിയുടെ തന്നെ ഉദ്ധരണി നൽകിയിരിക്കുന്നു: "സയോണിസ്റ്റ് ശത്രു വലിയൊരു തെറ്റ് ചെയ്തു, വലിയൊരു കുറ്റം ചെയ്തു; അവർക്ക് ശിക്ഷ നൽകണം, ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; ഇപ്പോൾത്തന്നെ ശിക്ഷിക്കപ്പെടുകയാണ്."ചിത്രത്തിന്റെ താഴെ വലതുഭാഗത്ത് അറബി കാലിഗ്രാഫിയിൽ ഒരു ഒപ്പോ ചിഹ്നമോ കാണാം.അതേസമയം, ചിത്രത്തിന്റെ താഴെയായി ഹീബ്രു ഭാഷയിൽ "ബേത് ലഹേം" എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രത്തിൽ 'അടിയന്തര ശിക്ഷ' എന്ന് രേഖപ്പെടുത്തിയ ഭീകര തലയോട്ടി, കണ്ണുകളില്‍ നിന്ന് അഗ്നി ജ്വലിക്കുന്നു. ഇസ്രയേലിന്റെ ദേശീയ ചിഹ്നമായ ദാവീദിന്റെ ഹെക്സാഗ്രാം നക്ഷത്രം ഈ തലയോട്ടിയുടെ നെറ്റിയിൽ വ്യക്തമായി ആലേഖനം ചെയ്തിരിക്കുന്നു. ഇത് ഇസ്രയേലിനെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാക്കുന്നു.
തലയോട്ടിക്ക് പിന്നിലായി, മിസൈൽ ആക്രമണത്തിൽ തകർന്നതോ അഗ്നിക്കിരയായതോ ആയ കെട്ടിടങ്ങൾ നിറഞ്ഞ ഒരു നഗരത്തിന്റെ ദൃശ്യമുണ്ട്. ആകാശത്ത് നിന്ന് മിസൈലുകള്‍ വർഷിക്കുന്നതും കാണാം. ഇത് നിലവിലുള്ള മിസൈൽ ആക്രമണങ്ങളെയും തിരിച്ചടികളെയും ഓർമ്മിപ്പിക്കുന്നു. ഒരു യുദ്ധസന്ദേശം പോലെ തോന്നിക്കുന്ന ഈ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാകാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.