അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നാലെ സമീപത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനം തകര്‍ന്നുവീണതിന് സമീപത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷപ്പെടുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലെയും മൂന്നാംനിലയിലെയും ബാല്‍ക്കണിയില്‍നിന്ന് തുണികള്‍ കെട്ടി ഗ്രില്ലുകളില്‍ പിടിച്ചാണ് പലരും താഴേക്കിറങ്ങിയത്. ഇതേസമയം, തൊട്ടടുത്ത കെട്ടിടത്തില്‍ വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് തീ ഉയരുന്നതും പ്രദേശമാകെ കറുത്തപുക മൂടിയതും ദൃശ്യങ്ങളിലുണ്ട്. ഹോസ്റ്റൽ കെട്ടിടങ്ങളിൽ കുടുങ്ങിയ ബാക്കിയുള്ളവരെ പിന്നീട് അഗ്നിരക്ഷാസേനയെത്തി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.ജൂണ്‍ 12-നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറയുന്നയര്‍ന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തെ ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നുവീണത്.ഒരാളൊഴികെയുള്ള വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെ 270-ലേറെ പേരാണ് അപകടത്തില്‍ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.