തിരുവനന്തപുരം: ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവന്.
ആര്.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്നും കൃഷിവകുപ്പിനെ അറിയിച്ചതായി രാജ്ഭവന് വിശദീകരിച്ചു.ഗവര്‍ണറുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാര്‍ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ ലേഖനത്തിലാണ് പ്രതികരണം. കാവിക്കൊടിക്ക് പകരം ദേശീയ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്ന് കൃഷിവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഭാരതാംബയുടെ ഒരു ചിത്രവും സ്വീകാര്യമല്ല എന്ന നിലപാടാണ് കൃഷിവകുപ്പ് കൈക്കൊണ്ടതെന്ന് ശ്രീകുമാര്‍ ലേഖനത്തില്‍ കുറിച്ചു.
അതേസമയം രാജ്ഭവന്റെ വിശദീകരണത്തിന് പ്രതികരണവുമായി കൃഷിമന്ത്രി പി. പ്രസാദ് രംഗത്തെത്തി. നിലവിലെ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക ഉപയോഗിക്കാം എന്ന് പറയുന്നത് പി. പ്രസാദിനോട് ഔദാര്യം കാണിക്കുന്നത് പോലെയാണ്. തന്നോട് ഔദാര്യം കാണിക്കേണ്ടെന്നും പകരം ഇന്ത്യയോട് കാണിക്കേണ്ട കടമയാണ് ചിത്രത്തില്‍ മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.