കേരളത്തിനുപുറത്തുനിന്ന് നെയ്യ് വാങ്ങില്ല : മില്‍മയില്‍നിന്ന് രണ്ടുലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ശബരിമലയില്‍ പ്രസാദം തയ്യാറാക്കുന്നതിനുള്‍പ്പെടെ, കേരളത്തിനുപുറത്തുനിന്ന് നെയ്യ് വാങ്ങില്ല. മില്‍മയില്‍നിന്ന് രണ്ടുലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അടുത്ത തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. വഴിപാട് സാധനങ്ങള്‍ക്ക് മിക്കതിനും കരാറായി.

കുറഞ്ഞവിലയ്ക്ക് കരാര്‍ നല്‍കുന്ന സ്ഥാപനത്തില്‍നിന്നാണ് നെയ്യ് വാങ്ങിക്കൊണ്ടിരുന്നത്. മിക്കപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. വിലയില്‍ ഓരോ വര്‍ഷവും ഏറ്റക്കുറച്ചിലുണ്ടാകും. ടെന്‍ഡറാകുമ്പോള്‍ കുറഞ്ഞ വിലമാത്രമാണ് മാനദണ്ഡം. നല്‍കുന്ന നെയ്യില്‍ വിഷാംശമുണ്ടോയെന്ന പരിശോധനമാത്രമേ നടക്കുന്നുള്ളൂ.
ഗുണനിലവാരം ഉറപ്പാക്കാനാണ് മില്‍മയില്‍നിന്ന് നെയ്യ് വാങ്ങുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എസ്. അജികുമാറും പറഞ്ഞു. നിരക്കില്‍ അന്തിമധാരണയായിട്ടില്ല. ഇപ്പോള്‍ വാങ്ങുന്നതിനെക്കാള്‍ അല്പം ഉയര്‍ന്ന നിരക്കിലാവാനാണ് സാധ്യത.
അപ്പം, അരവണ എന്നിവയ്ക്കായി 40 ലക്ഷം കിലോ ശര്‍ക്കരയാണ് വാങ്ങുന്നത്. അരവണ വിതരണത്തിന് രണ്ടുകോടിയോളം കാന്‍ വാങ്ങാനും ധാരണയായി. സന്നിധാനത്ത് അരവണ പ്ലാന്റിന്റെ ശേഷികൂട്ടി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നേടിയിട്ടുണ്ട്. മരാമത്ത് ജോലിക്കുള്ള അനുമതിയും നല്‍കിക്കഴിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !