വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ട സ്വർണമാല അഗ്നിരക്ഷാസേനയെത്തി മുങ്ങിയെടുത്തു

പിറവം: വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ട സ്വർണമാല അഗ്നിരക്ഷാസേനയെത്തി മുങ്ങിയെടുത്തു. കോട്ടയം എസ്എച്ച് മൗണ്ടിൽ താമസിക്കുന്ന അധ്യാപികയായ അനുപമയ്ക്കാണ് പാമ്പാക്കുട അരുവിക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ രണ്ടുപവന്റെ മാല നഷ്ടമായത്. ഞായറാഴ്ച രണ്ടരയോടെയാണ് സംഭവം.

കോളേജിലെ റീയൂണിയൻ കഴിഞ്ഞെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് അധ്യാപികയെത്തിയത്. മാല പോയതോടെ എല്ലാവരും വിഷണ്ണരായി.
വിവരമറിഞ്ഞ് പിറവം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുല്ലിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ.പി. രാഹുൽ, മഹേഷ് രവീന്ദ്രൻ, എച്ച്‌. നിഖിൽ, ആർ. വിഷ്ണു, എം.എം. ഷാജി എന്നിവരടങ്ങിയ സംഘം വെള്ളച്ചാട്ടത്തിലെത്തി.
മഴയുള്ള സമയമായതിനാൽ വെള്ളം കലങ്ങിമറിഞ്ഞിരുന്നു. അത് വകവയ്ക്കാതെ രാഹുലും മഹേഷും നിഖിലും ഷാജിയും ചേർന്ന് വെള്ളത്തിൽ മുങ്ങി തപ്പുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മാല കിട്ടിയത്. മാല തിരികെ കിട്ടിയതോടെ സംഘം വീണ്ടും ഉല്ലാസത്തിമർപ്പിലായി. അഗ്നിരക്ഷാസേനയ്ക്ക് നന്ദിപറഞ്ഞാണ് സംഘം മടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !