കടനാട് സഹകരണ ബാങ്കിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിപരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബാങ്ക് സംരക്ഷണ ഫോറം

പാലാ :കടനാട്‌ :ആറു പതിറ്റാണ്ടിലേറെ,കടനാട്പഞ്ചായത്തിലേയും, സമീപപ്രദേശങ്ങളിലേയും കുടുംബങ്ങളുടെ സാമ്പത്തികാശ്രയമായിരുന്ന, കടനാട് സഹകരണ ബാങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സഹകരണ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണം.ഒന്നര വർഷമായി അഡ്മിനിസ്ട്രേറ്റർഭരണം തുടരുന്ന കടനാട് സഹകരണ ബാങ്കിൽ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി ജനസമ്മതരായ 13 അംഗ ക മ്മറ്റിയുടെമേൽനോട്ടത്തിൽ ബാങ്കിനെ മാറ്റണമെന്ന് കൊല്ലപ്പള്ളിയിൽ ചേർന്ന സംവാദസദസ് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിലെ പ്രമുഖ പാർട്ടിയുടെ മുന്ന് പ്രവർത്തകരെ അഡ്മിനിസ്റ്റേറ്റർമാരായി നിയമിച്ചുകൊണ്ട്, ബാങ്കിൻ്റെ പതനത്തിന് മുഖ്യ കാരണക്കാരായ പാർട്ടി നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടന്നു വരുന്നത്. ജന വിശ്വാസമാർജിക്കാൻ കഴിവ് കെട്ട നിലവിലെ അഡ്മിനിസ്ട്രേറ്റർമാർ ബാങ്കിൻ്റെ അവസ്ഥകൂടുതൽ വഷളാക്കിയിരിക്കുന്നു.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മത സാമുദായിക സാമൂഹികപ്രവർത്തകരും യോജിച്ച് കടനാട് സഹകരണ ബാങ്കിനെ പുർവ സ്ഥിതിയിലേക്ക് കരകയറ്റിക്കൊണ്ടു വരുവാൻ തയ്യാറാകണമെന്ന് സംവാദസദസ് ഒന്നടങ്കം ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ നടക്കേണ്ടിയിരുന്ന ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി, സഹകരണ വകുപ്പിനേയും ബഹുമാനപ്പെട്ട കോടതിയേയും സമീപിക്കുവാൻ സംവാദസദസ് തീരുമാനിച്ചു.റോയി വെള്ളരിങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഔസേപ്പച്ചൻ കണ്ടത്തിൽ പറമ്പിൽ, ബിനു മാത്യൂസ്, ജോയി കളരിക്കൽ, ജോയി ചന്ദ്രൻ കുന്നേൽ ജോർജ്തെക്കേൽ എന്നിവർ പ്രസംഗിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !