കൊല്ലം: കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി പോയ റഷ്യന്‍ യുവാവ് പിടിയിൽ. 27 വയസുള്ള ഇലിയ ഇക്കിമോ ആണ് കൊട്ടിയം പൊലീസിൻ്റെ പിടിയിലായത്.
ട്രാൻസിറ്റ് ഹോമിലെ പൊലീസുകാരെ ആക്രമിച്ചാണ് ഇയാൾ ചാടിപ്പോയത്. പൊലീസ് നടത്തിയ തെരച്ചിലിൽ ഉമയനല്ലൂരിൽ നിന്ന് യുവാവിനെ പിടികൂടുകയായിരുന്നു. മതില് ചാടാന്‍ ശ്രമിക്കവെ ഇയാള്‍ക്ക് നിസാര പരിക്കേറ്റു.
2024-ലാണ് സന്ദർശന വിസയിൽ ഇലിയ ഇക്കിമോ കേരളത്തിൽ എത്തിയത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കപ്പലിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അന്ന് പിടിയിലായത്. ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ച യുവാവ് കേസിൽ വിചാരണ നേരിടുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.