ലക്നൗ: ഇന്ത്യന്‍ പേസ് ബൗളര്‍ യാഷ് ദയാല്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരം കൂടിയായ യാഷ് ദയാലിനെതിരെ പരാതി നല്‍കിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിലൂടെയാണ് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 27കാരനായ യാഷ് ദയാലും താനും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പലപ്പോഴായി യാഷ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ഉപയോഗിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി.ആ സമയത്ത് തന്നെ യാഷ് വിവാഹവാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. തന്നെ കുടുംബത്തിന് പരിചയപ്പെടുത്തിയ യാഷിന്റെ പെരുമാറ്റം ഭര്‍ത്താവിന്റേത് പോലെ ആയിരുന്നുവെന്നും അതുവഴി വിശ്വാസം നേടിയെടുത്തുവെന്നും പരാതിക്കാരി വ്യക്തമാക്കി. തങ്ങളുടെ പ്രണയ കാലത്ത് മറ്റ് സ്ത്രീകളുമായി യാഷിന് ബന്ധമുണ്ടായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. മാത്രമല്ല, ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരെ അക്രമണം അഴിച്ചു വിട്ടെന്നും യുവതി ആരോപിച്ചു. താരം തന്നില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും മുമ്പ് മറ്റ് സ്ത്രീകളോടും യാഷ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതിക്കാരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.