ഗാന്ധിനഗര്‍ (കോട്ടയം): രോഗബാധിതനായ തൊഴിലാളിയെ കോട്ടയത്തുനിന്നും സ്വദേശമായ നേപ്പാളില്‍ എത്തിക്കുന്നതെങ്ങനെ. തുടര്‍ച്ചയായി ഓക്സിജന്‍ നല്കേണ്ടിവരുന്ന സാഹചര്യത്തില്‍ തീവണ്ടിയും വിമാനവും പറ്റില്ല. ഇത്രയുംദൂരം ആംബുലന്‍സിലോ... വെല്ലുവിളി ഏറ്റെടുത്ത് കോട്ടയത്തെ സന്നദ്ധപ്രസ്ഥാനമായ 'അഭയം' വന്നതോടെ രോഗി സുരക്ഷിതനായി വീട്ടിലെത്തി. നേപ്പാളിലെ ബറുവയില്‍ ബഹന്ദ്ര എന്ന സ്ഥലത്താണ് ഗണേഷ് ബഹാദൂറിനെ (45) എത്തിച്ചത്.
നേപ്പാള്‍ അതിര്‍ത്തിയില്‍ ചെറിയ ചില പരിശോധനകള്‍ മാത്രമാണ് ഉണ്ടായത്. ഇന്ത്യക്കാര്‍ക്ക് നേപ്പാളില്‍ പ്രവേശിക്കാന്‍ കാര്യമായ തടസ്സമില്ല. ഭക്ഷണത്തിന് ചെറിയ ബുദ്ധിമുട്ടുണ്ടായി.നേപ്പാള്‍ ഭാഗത്ത് പരിശോധനയ്ക്ക് നിര്‍ത്തിയിടത്തുനിന്ന് ഉടനെ പോകാന്‍ അനുമതി കിട്ടി. മഹാരാഷ്ട്രയില്‍ പോലീസുകാരന് കൈക്കൂലി ചോദിച്ചത് ചെറിയ കല്ലുകടിയായി.
ഗണേഷ് ബഹാദൂറിന് തലച്ചോര്‍ സംബന്ധമായ പ്രശ്നമായതിനാല്‍ ചികിത്സയ്ക്കുശേഷം വീട്ടിലെ പരിചരണമാണ് വേണ്ടത്. ഗണേഷ് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് യാത്രച്ചെലവ് വഹിച്ചത്. 15 വര്‍ഷമായി ഡ്രൈവര്‍മാരാണ് സജിമോനും ഷൈജുവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.