മൂലമറ്റം(ഇടുക്കി): പ്ലാസ്റ്റിക് ബദലെന്നനിലയില്‍ പ്രകൃതിസൗഹൃദ പേനയുണ്ടാക്കാനുള്ള മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥിനി അമല ജോസി(25)ന്റെ സ്റ്റാര്‍ട്ടപ്പിന് രണ്ടുലക്ഷം രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ്. ഇടുക്കി ജില്ലയിലെ കോളേജ് വിദ്യാര്‍ഥിക്ക് ലഭിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ഐഡിയ ഗ്രാന്റാണിത്.
ബയോ പോളിമര്‍ ഉപയോഗിച്ച് എളുപ്പം പ്രകൃതിയില്‍ ലയിക്കുന്ന പെന്‍ ക്യാന്‍വാസ് എന്ന അമലയുടെ ആശയത്തിനാണ് കേരള സ്റ്റാര്‍ട്ടപ് മിഷന് അംഗീകാരം നല്‍കിയത്. ഈ ഗ്രാന്റുപയോഗിച്ച് ആശയത്തിന്റെ പേറ്റന്റെടുത്ത് കൊച്ചിയില്‍ ബിസിനസ് സംരംഭം തുടങ്ങാനുള്ള പ്രയത്നത്തിലാണ് ബിബിഎം പൂര്‍ത്തിയാക്കിയ അമല.കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിച്ച സെമിനാറില്‍നിന്നാണ് പ്രകൃതി സൗഹൃദ ബദല്‍ ഉത്പന്നങ്ങളെക്കുറിച്ചാലോചിച്ചത്. ഒടുവില്‍ ബയോ ഡിഗ്രേഡബിള്‍ പെന്‍ ക്യാന്‍വാസ് എന്ന ആശയം മനസ്സില്‍വന്നു. സൃഹൃത്ത് അര്‍ച്ചന പൗലോസ്, കോളേജിലെ അധ്യാപകരായ റോബിന് ജോണ്‍, ഷാരോണ്‍ ലീ ജോസ്, വകുപ്പ് മേധാവി ജോസഫ് ജോണ്‍ എന്നിവരുമായി കൂടിയാലോചിച്ച് ആശയം വികസിപ്പിച്ചു. മാസങ്ങള്‍നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രകൃതിസൗഹൃദ പേന റെഡിയായി. സ്റ്റാര്‍ട്ടപ് മിഷന് അപേക്ഷ നല്കി. രണ്ടുവര്‍ഷമായി അംഗീകാരത്തിന് കാത്തിരിക്കുകയായിരുന്നു.പഠനം പൂര്‍ത്തിയാക്കി എ ഗ്രേഡോടെ പുറത്തിറങ്ങിയപ്പോഴാണ് മിഷന്റെ ഗ്രാന്റ് കിട്ടിയത്. സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് കളമശ്ശേരി സിടെക്കില്(കൊച്ചിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ്) ബിസിനസ് സംരംഭം തുടങ്ങാനാണ് അമലയുടെ പദ്ധതി. ഇതിനകം രണ്ടിനം പേനകളുണ്ടാക്കി.
15 രൂപ, 20 രൂപ നിരക്കിലാകും പേനകള്‍ വിപണിയിലെത്തിക്കുക. രണ്ടാം ഘട്ടമായി കസേരകളുണ്ടാക്കണമെന്നാണ് ആഗ്രഹമെന്ന് അമല ജോസ് പറഞ്ഞു.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍നിന്നും എംബിഎ എടുത്ത് ബിസിനസ്സില്‍ ഒരുകൈ നോക്കാന്‍തന്നെയാണ് അമല ജോസിന്റെ തീരുമാനം. മോനിപ്പള്ളി അടുപ്പറമ്പില് ജോസ് ജോസഫിന്റെയും ലിസിയുടെയും മകളാണ് അമല. ആല്ബിന് ജോസ്, എബിന് ജോസ് എന്നിവര്‍ സഹോരങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.