കുറ്റിപ്പുറം: വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നത് അടുക്കളകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. വെളിച്ചെണ്ണ കിലോയ്ക്ക് 390 മുതല്‍ 400 വരെയായി. പൊതിച്ച നാളികേരം കിലോയ്ക്ക് 70-80 രൂപയും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപയും നാളികേരം 35 മുതല്‍ 40 രൂപ വരെയുമായിരുന്നു. കഴിഞ്ഞ ഓണത്തിന് ശേഷമാണ് വെളിച്ചെണ്ണയ്ക്കും നാളികേരത്തിന് വില വല്ലാതെ ഉയര്‍ന്നുതുടങ്ങിയത്.
കഴിഞ്ഞ പെരുന്നാളിനുശേഷം വില വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിലവര്‍ധനവ് കുടുംബബജറ്റിനെ തകര്‍ക്കുന്നതിനൊപ്പം ഭക്ഷണനിര്‍മാണ, വിതരണ മേഖലകളെയും വലിയ പ്രതിസന്ധിയിലാക്കി. ഹോട്ടല്‍, കാറ്ററിങ്, ബേക്കറി മേഖലകളില്‍ വിലവര്‍ധന വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സദ്യകള്‍ക്ക് 15 ശതമാനത്തിലധികം ചെലവേറിക്കഴിഞ്ഞു. ഹോട്ടലുകളിലും പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ചെലവ് വലിയരീതിയിലാണ് ഉയര്‍ന്നത്.മറ്റ് എണ്ണകളിലേക്ക് മാറുന്നുവെളിച്ചെണ്ണയുടെ വില വര്‍ധനവോടെ പാമോയില്‍, സണ്‍ഫ്ളവര്‍ ഓയിലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. ആവശ്യക്കാര്‍ ഏറിയെങ്കിലും പാമോയിലിനും സണ്‍ഫ്ളവര്‍ ഓയിലിനും വിലവര്‍ധന ഉണ്ടായിട്ടില്ല.
നേരത്തേ വര്‍ധിച്ച വിലയില്‍നിന്ന് കുറവാണ് ഇപ്പോള്‍. വെളിച്ചെണ്ണയ്ക്ക് വിലവര്‍ധനവ് ഉണ്ടാവുമ്പോഴും ചില കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില താരതമ്യേന കുറവുമാണ്. 340-രൂപ വരെ വിലയുള്ള വെളിച്ചെണ്ണയും വിപണിയില്‍ വ്യാപകമായുണ്ട്. വെളിച്ചെണ്ണവിപണിയില് നിരവധി കമ്പനികള്‍ ഇപ്പോളുണ്ട്. അറിയപ്പെടാത്ത കമ്പനികളുടെ വെളിച്ചെണ്ണയ്ക്കാണ് വിലക്കുറവുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.