കുറ്റിച്ചൽ പഞ്ചായത്തിൽ രണ്ട് സർക്കാർ ബാങ്കുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് കോട്ടൂർ.എന്നാൽ ഭാരതീയ സ്റ്റേറ്റ് ബാങ്കിനു മാത്രമാണ് കോട്ടൂരിൽ എ.റ്റി.എം കൗണ്ടറുള്ളത്. അതും ഒരുമാസമായി അടച്ച് പൂട്ടിയ നിലയിലാണ്.
കുറ്റിച്ചലെ എ.റ്റി.എം ഉപയോഗിക്കണമെന്ന് ബോർഡഴുതി വച്ചിട്ടുണ്ട്. കോട്ടൂരിലെ ജനം കുറ്റിച്ചലെത്തണമെങ്കിൽ 7 കിലോമീറ്റർ താണ്ടണം. ആദിവാസി മേഖലയിലുള്ള 27 സെറ്റിൽമെൻ്റിൽ നിന്നുള്ളവരും കോട്ടൂരിലെ എ.റ്റി.എം നെയാണ് ആശ്രയിക്കുന്നത്.
കേരള ഗ്രാമീൺ ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർക്ക് എ.റ്റി.എം ഇല്ല. ഉണ്ടായിരുന്ന ബി.എസ്.എൻ.എൽ ൻ്റെ ടെലിഫോൺ എക്സ്ചഞ്ച് അടച്ച് പൂട്ടിയത്തോടെ പലപ്പോഴും നെറ്റ് കിട്ടാത്ത സ്ഥിതിയാണ്.
ആദിവാസികൾ, നാട്ട് കാർ ,ആനപാർക്ക് കാണാനെത്തുന്ന ടൂറിസ്റ്റ് കൾ , സർക്കാർ ഓഫീസ്കളിലെ ജീവനക്കാർ തുടങ്ങിയവർ ആശ്രയിച്ചിരുന്ന എ.റ്റി.എം ആണ് പ്രവർത്തനരഹിതമായിരിക്കുന്നത്. കോട്ടൂരിലെ എ.റ്റി.എം. അടിയന്തിരമായി തകരാർ പരിഹരിയ്ക്കണമെന്നതാണ് നാട്ട് കാരുടെ പ്രധാന ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.