ബെംഗളൂരു: ബെംഗളൂരു കോര്‍പ്പറേഷന്റെ(ബിബിഎംപി) മാലിന്യലോറിയില്‍ യുവതിയുടെ മൃതദേഹം കൈയുംകാലും കെട്ടി ചാക്കില്‍നിറച്ച് തള്ളിയ നിലയില്‍ കണ്ടെത്തി. 30-നും 35-നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
ബനശങ്കരിക്കടുത്ത് ചെന്നമ്മനകെരെ അച്ചുകാട്ട് മൈതാനത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.45-ഓടെയാണ് മൃതദേഹം കണ്ടത്. ഒരു സ്വകാര്യ കമ്പനിയുടെ യൂണിഫോമായ ടി ഷര്‍ട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കൊലപാതകത്തിനു മുന്‍പ് ലൈംഗിക പീഡനത്തിനിരയായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. മാലിന്യം നിക്ഷേപിക്കാനെത്തിയ ഒരു ഐടി ജീവനക്കാരന് ചാക്കിന്റെ ആകൃതിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ചാക്ക് തുറന്ന് മൃതദേഹം പുറത്തെടുത്തു.മൃതദേഹത്തിന്റെ മൂക്കില്‍നിന്നും വായയുടെ സമീപമുള്ള മുറിവില്‍നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ശനിയാഴ്ച രാത്രിയാണ് മൃതദേഹം തള്ളിയതെന്ന് കരുതുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഒരു ഓട്ടോറിക്ഷ ഈ സ്ഥലത്തുകൂടി ചുറ്റിത്തിരിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇതിലായിരിക്കും മൃതദേഹമെത്തിച്ചിരിക്കുകയെന്നാണ് സംശയിക്കുന്നത്. ദിവസവും ഇവിടെ കോര്‍പ്പറേഷന്റെ മാലിന്യ ലോറി നിര്‍ത്തിയിടാറുള്ളതാണ്. ഇത് അറിയുന്നവരാണ് മൃതദേഹം തള്ളി രക്ഷപ്പെട്ടതെന്നും സംശയിക്കുന്നു. സികെ അച്ചുകാട്ടുപോലീസാണ് കേസന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.