വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതിന് മകളെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

മൈസൂരു: വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതിന് മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം. 21 വയസ്സുള്ള മകളെ കൊല്ലാന്‍ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയില്‍ പോകാനെന്ന വ്യാജേന ഇയാള്‍ മകളെ ബൈക്കിലിരുത്തി വീട്ടില്‍നിന്ന് പുറപ്പെട്ടു. തുടര്‍ന്ന് കാട്ടിലെത്തിച്ച് കൈയില്‍ കരുതിയ കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചു. എന്നാല്‍, യുവതി ബോധരഹിതയായതോടെ മരിച്ചെന്നുകരുതി ഇയാള്‍ വീട്ടിലേക്ക് മടങ്ങി.

കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞ യുവതി നടന്ന് റോഡരികിലെത്തി കുഴഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്കാര്‍ അറിയിച്ചതിനെ ത്തുടര്‍ന്നാണ് പോലീസെത്തി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണംനടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !