കൊച്ചി: മൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്പതിമാര്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍.
ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.മാര്‍മൊസെറ്റ് കുരങ്ങുകളും മക്കാവു തത്തയുമടക്കം ഇന്ത്യയില്‍ നിരോധിച്ച ആറ് മൃഗങ്ങളാണ് ഇവരുടെ ലഗേജില്‍ ഉണ്ടായിരുന്നത്. ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.വന്യജീവികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജീവികളാണിവ. വിദേശ രാജ്യങ്ങളില്‍ ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിന് അനുമതി ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇവയെ വളര്‍ത്താന്‍ നിരോധനമുണ്ട്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മൊസെറ്റ് കുരങ്ങുകള്‍ക്ക് വില ഏതാണ്ട് മൂന്ന് ലക്ഷത്തിലധികമാണ്.ലഗേജില്‍ വന്യമൃഗങ്ങളെ കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയില്‍ ദമ്പതിമാര്‍ പിടിയില്‍
0
തിങ്കളാഴ്ച, ജൂൺ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.