തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
പരവൂര്‍ സ്വദേശിയായ ശ്യാം ശശിധരന് (60) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീന അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാമിന്റെ ജീവന് രക്ഷിക്കാനായില്ല.ഗുരുതരമായി പരിക്കേറ്റ ഷീനയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷീന ഇതുവരെയും അപകടനില തരണംചെയ്തിട്ടില്ല.കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം; ഒരാളുടെ നില അതീവ ഗുരുതരം
0
തിങ്കളാഴ്ച, ജൂൺ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.