ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് യുവതി പുറത്തേക്ക് ചാടി : യുവതിക്ക് പരിക്ക്

മലപ്പുറം: ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് യുവതി പുറത്തേക്ക് ചാടി യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടുനിന്ന് ഓട്ടോയില്‍ കയറിയപ്പോഴാണ് ശല്യം ചെയ്യാന്‍ തുടങ്ങിയത്.


അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ മുലക്കലിലെ സ്വകാര്യ ആശുപത്രീയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
സംഭവത്തില്‍ ഡ്രൈവറെ തിരുവനന്തപുരത്തെത്തിയാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. പി. പ്ര മോദിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വിയടക്കമുള്ളവ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും 43കാരൻ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് തിരുവനന്തപുരം ഭാഗത്തേത് കടക്കുകയായിരുന്നു.

തുടര്‍ന്നാണ് താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. താനൂര്‍ ഡിവൈ.എസ്.പി.പി പ്രമോദിനെ കൂടാതെ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്‍. സുജിത് സുകീഷ് കുമാര്‍, പ്രമോദ്, എ. എസ്.ഐ നിഷ, സെബാസ്റ്റ്യന്‍, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനില്‍ പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !