പൂവരണി ശ്രീ മഹാദേവ ക്ഷേത്രം തൃശ്ശിവ പേരൂർ തെക്കേമഠം ഉടമസ്ഥതയിൽ ഉള്ളത്, ട്രസ്റ്റ് വെറും കെയർ ടെയ്ക്കർ മാത്രം : ജില്ലാ കോടതി

കോട്ടയം :തൃശ്ശിവ പേരൂർ തെക്കേമഠം സ്വാമിയാർ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ മുതൽപിടി നോട്ടീസ് നൽകി 2016 ൽ പൊതുയോഗം വിളിച്ചു ചേർത്ത് ഭക്തജനങ്ങളിൽ നിന്ന് ഉത്സവാദി, വിശേഷങ്ങൾ നടത്തുന്നതിന് വേണ്ടി  തിരഞ്ഞെടുത്ത കമ്മറ്റി, ഒരു വർഷത്തെ ഉത്സവം നടത്തിയ ശേഷം കണക്കുകൾ അവതരിപ്പിക്കാതെ ഇരിക്കുകയും, തുടർന്ന് സ്വാമിയാർ മഠത്തിന്റെ അനുവാദം ഇല്ലാതെ കമ്മറ്റി പ്രസിഡന്റ് ആയിരുന്ന വ്യക്തി അദേഹത്തിന്റെ ഇഷ്ടക്കാരായ ഏതാനും ആളുകളെ കൂട്ടി  അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം ഒരു വ്യാജ ട്രസ്റ്റ്‌ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

തുടർന്ന് മുതൽപിടിയെ ഭീഷണിപ്പെടുത്തി ഓടിക്കുകയും, ബലമായി ഓഫിസിന്റെ താക്കോൽ പിടിച്ചു വാങ്ങുകയും, താഴുകൾ തകർത്തു വേറെ താഴിട്ട് പൂട്ടി വ്യാജ ട്രസ്റ്റ്‌ ക്ഷേത്രഭരണം കൈവശപ്പെടുത്തി..തുടർന്നും കണക്കുകൾ ഒന്നും അവതരിപ്പിക്കാതെ മുന്നോട്ടു പോവുകയും,

ആയിരം വർഷങ്ങളോളം പഴക്കമുള്ള പൂവരണി ക്ഷേത്രത്തിൽ സ്വാമിയാർ മഠത്തിന് യാതൊരു അവകാശവും ഇല്ലെന്നും, 2016 ൽ രജിസ്റ്റർ ചെയ്ത വ്യാജ ട്രസ്റ്റിന് ആണ് അവകാശം എന്നും പറഞ്ഞു പാലാ കോടതിയിൽ കേസ്സ് ഫയൽ ചെയ്തു.

കോടതി വർഷങ്ങൾ നീണ്ട വാദം കേട്ട് നൂറു കണക്കിന് രേഖകൾ പരിശോധന നടത്തി.പൂവരണി ക്ഷേത്രം സ്വാമിയാർ മഠം വക ആണെന്നും, ഈ വ്യാജ ട്രസ്റ്റിന് യാതൊരു അവകാശവും ഇല്ലെന്നും പറഞ്ഞു.

വ്യാജ ട്രസ്റ്റ്‌  സ്വാമിയാർ മഠത്തിന് കേസ്സ് ചിലവ് നൽകാൻ പറഞ്ഞു വിധി പ്രസ്ഥാവിക്കുകയും തുടർന്ന് വ്യാജ ട്രസ്റ്റ്‌ മേൽ കോടതികളിൽ കൊടുത്ത എല്ലാ കേസുകളും തള്ളി കൊണ്ട്, വ്യാജ ട്രസ്റ്റ്‌ ഒരു കെയർ ടെക്കർ മാത്രം ആണെന്നും, സ്വാമിയാർ മഠത്തിന് പൂർണ്ണമായും അവകാശം എന്നും ബഹു: ജില്ലാ കോടതിയുടെ വിധിവന്നു.

ബഹു:കോടതി ഉത്തരവ് പ്രകാരം

തൃശ്ശിവപേരൂർ തെക്കേമഠം മുതൽപിടി  20/06/25 വെള്ളിയാഴ്ച ക്ഷേത്രത്തിൽ ചാർജ്ജ് എടുക്കാൻ വന്നു എങ്കിലും "ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമായ വ്യാജ ട്രസ്റ്റ്‌ " താക്കോൽ ഏൽപ്പിക്കാതെ മാറി നടക്കുകയാണ് ഉണ്ടായിരിക്കുന്നത്.

ബഹു:കോടതി വിധിക്ക്‌ പുല്ല് വില പോലും കൽപ്പിക്കാതെ വ്യാജ ട്രസ്റ്റ്‌ കാണിക്കുന്ന ധിക്കാരം ഭക്തർ കണ്ടുകൊണ്ടിരിക്കുകയാണ്.

21/06/25 ശനിയാഴ്ച മുതൽ ബഹു: കോടതി ഉത്തരവ് അനുസരിച്ച് കൊണ്ട് സ്വാമിയാർ മഠം നിയോഗിച്ചിരിക്കുന്ന മുതൽപിടിയുടെ നിർദേശം അനുസരിച്ചായിരിക്കും ക്ഷേത്രത്തിൽ കാര്യങ്ങൾ നടക്കുക

വ്യാജ ട്രസ്റ്റ്, ഭക്തരെ കുത്തി പിഴിഞ്ഞ് കാശ് ഉണ്ടാക്കാൻ വഴിപാട് നിരക്കുകൾ വർധിപ്പിച്ചിരുന്നത് പിൻവലിച്ചിരിക്കുന്നു., സ്വാമിയാർ മഠത്തിന്റെ നിർദേശം അനുസരിച്ചും, ഭക്തരുടെ ആവശ്യം അനുസരിച്ചുകൊണ്ടും വഴിപാട് നിരക്കുകൾ ഇന്ന് മുതൽ കുറച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !