കോഴിക്കോട് പന്തീരങ്കാവിൽ ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതി ഷിബിൻ ലാൽ സഞ്ചരിച്ച ഇരു ചക്രവാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. പന്തീരങ്കാവ്പോലീസ് സ്റ്റേഷനടുത്ത് ഉപേക്ഷിച്ച നിലയിലാണ് ജ്യൂപിറ്റർ സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തത്.
വണ്ടി പ്രതിയുടേതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടിച്ചതാണോ വാടകയ്ക്ക് എടുത്തതാണോ എന്നതിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.ധനകാര്യസ്ഥാപനത്തിൽ പണയംവെച്ച സ്വർണം എടുക്കാനെന്ന വ്യാജകഥയുണ്ടാക്കിയാണ് ഷിബിൻ ലാലിൽ ബാങ്കിനെ സമീപിച്ചതും പണം തട്ടിയെടുത്തതും. പന്തീരാങ്കാവിലെ 'അക്ഷയ ഫിനാൻസ്' എന്ന ധനകാര്യസ്ഥാപനത്തിൽ ഷിബിൻലാൽ പണയംവെച്ചെന്നു പറഞ്ഞ സ്വർണം തിരികെയെടുത്ത് ഇസാഫിലേക്ക് മാറ്റാനാണ് 40 ലക്ഷം രൂപയുമായി എട്ട് ജീവനക്കാരെ ഷിബിൻ ലാലിനൊപ്പം ബാങ്ക് പറഞ്ഞുവിട്ടത്.
കവർച്ചയ്ക്കുപിന്നിൽ ഷിബിൻലാൽ മാത്രമല്ല എന്ന സംശയത്തിലാണ് പോലീസ്. ഷിബിൻലാലിന് കൈമാറാനായി കാറിൽനിന്ന് പണം പുറത്തെടുത്തപ്പോൾത്തന്നെ തട്ടിപ്പറിച്ചോടിയെന്നാണ് ബാങ്ക് ജീവനക്കാരൻ പോലീസിന് നൽകിയ മൊഴി. പണം തട്ടിപ്പറിച്ചോടിയിട്ടും എന്തുകൊണ്ട് ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴുപേർ കണ്ടില്ല എന്നതിന് ജീവനക്കാർക്ക് ഉത്തരം നൽകാനായിട്ടില്ല. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.