മലയാളി യുവാവ് കാനഡയിൽ മരിച്ചു

മലയാളി യുവാവ് കാനഡയിൽ മരിച്ചു

കോഴഞ്ചേരി: കാനഡയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു.


സൗണ്ട് എന്‍ജിനീയറും മാരാമണ്‍ സ്വദേശിയുമായ കപില്‍ രഞ്ജി തമ്പാന്‍ (42) ആണ് ദാരുണമായി മരിച്ചത്. കാലിഡോണിയ ഹാമില്‍ട്ടണ്‍ ഹൈ വേയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കപിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാപിതാക്കളായ അമയില്‍ കൊന്നാത്ത് രഞ്ജി ജോണിനും സ്വപ്നയ്ക്കും ഒപ്പം കുവൈത്തിലാണ് കപില്‍ താമസിച്ചിരുന്നത്. ഭാര്യ: അമ്പിളി, മക്കള്‍: ലൈറ, ലിയോറ

നാട്ടിലെത്തിയ അദ്ദേഹം സൗണ്ട് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബഹ്‌റൈനിലെ ആദ്യ എഫ് എം റേഡിയോയില്‍ ജോലിക്കു കയറി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കുടുംബസമേതം കാനഡയ്ക്ക് കുടിയേറിയത്.

ഒട്ടേറെ റേഡിയോ ജിംഗിളുകള്‍ക്കും പരസ്യങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് റേഡിയോ പുരസ്‌കാരവും ലഭിച്ചു. 

സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !