മലപ്പുറം : കേരളത്തിൻ്റെ സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖനായിരുന്ന പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണ നിലനിർത്തുന്നതിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്ര സമിതി" ഏർപ്പെടുത്തിയ ഈ വർഷത്തെ ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരത്തിന് സി. ശിവശങ്കരൻ മാസ്റ്റർ അർഹനായി.
ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യനും, സഹപ്രവർത്തകനും, സന്തത സഹചാരിയുമായിരുന്ന സി. ശിവശങ്കരൻ മാസ്റ്റർ അറിയപ്പെടുന്ന കലാ-സാംസ്കാരിക പ്രവർത്തകനും വിരമിച്ച അധ്യാപകനുമാണ്.
ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനും ഡോ. എം.ആർ. സുരേന്ദ്രൻ, എൻ. വേണുഗോപാലൻ, അഡ്വ. ഇ. രാജൻ, അടാട്ട് വാസുദേവൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ചരമവാർഷിക ദിനമായ ജൂൺ 27-ന് വൈകുന്നേരം 3 മണിക്ക് തൃശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.