രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദം വീണ്ടും : ഇന്നത്തെ പരിപാടിയില്‍നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി

തിരുവനന്തപുരം : രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദം വീണ്ടും. ഇന്നത്തെ പരിപാടിയില്‍നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി. സ്‌കൗട്‍സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷം മന്ത്രി പോകുകയായിരുന്നു.


രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവിടെ ചെല്ലുമ്പോഴാണ് ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രസംഗത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ബോധ്യപ്പെടുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.


ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്‍പ്പവും അതിനു മുകളില്‍ അല്ല എന്ന് പ്രിയപ്പെട്ട കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്ന് വാക്കൗട്ട് ചെയ്യുന്നതായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !