ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നു

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നു. ജഡ്ജി വർമ്മക്കെതിരെ നടപടിക്ക് ശുപാർശ നൽകുന്നതാണ് റിപ്പോർട്ട്.


പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നത് തെളിവുകളുണ്ടെന്നും ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

തീപിടിത്തമുണ്ടായ വസതിയിലെ സ്റ്റോർ റൂമിൽ പകുതി കത്തിയ നിലയിലായിരുന്നു ഫയർഫോഴ്സ് സംഘം പണം കണ്ടെത്തിയത്. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോർ റൂം നിയന്ത്രിച്ചിരുന്നത്.

55 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമ മാധ്യമ സ്ഥാപനമായ The Leaflet ആണ് റിപ്പോർട്ട് പുറത്തു വിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !