യാത്ര മുടങ്ങുമെന്നായതോടെ അതിക്രമിച്ചു കടന്നു കയറ്റം:യുവാവ് അറസ്‌റ്റിൽ

യാത്ര മുടങ്ങുമെന്നായതോടെ അതിക്രമിച്ചു കടന്നു കയറ്റം:യുവാവ് അറസ്‌റ്റിൽ

മുംബൈ∙ എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെ, വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയതു. 

എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിൽ കടന്ന നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണു പിടിയിലായത്. 

നിർത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാൾ ഓടിയത് ഗുജറാത്തിൽനിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ്.

ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം കളവ് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !