മുസ്‍ലിം’ എന്ന കോളം ഉൾപ്പെടുത്തിയതു ബോധപൂർവം സംഭവിച്ചതല്ല:ഡൽഹി സർവകലാശാല അധികൃതർ

മുസ്‍ലിം’ എന്ന കോളം ഉൾപ്പെടുത്തിയതു ബോധപൂർവം സംഭവിച്ചതല്ല:ഡൽഹി സർവകലാശാല അധികൃതർ

ന്യൂഡൽഹി: ഡിഗ്രി അഡ്മിഷൻ ഫോമിൽ മാതൃഭാഷാ വിഭാഗത്തിൽ ‘മുസ്‍ലിം’ എന്ന കോളം ഉൾപ്പെടുത്തിയതു വിവാദമായതോടെ ഡൽഹി സർവകലാശാല അധികൃതർ ക്ഷമ ചോദിച്ചു. 

ബോധപൂർവം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂർവം പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സർവകലാശാലയിലെ സാഹോദര്യവും ഐക്യവും തകർക്കരുതെന്നും അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

എന്നാൽ, പരിഹാര നടപടികളെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ല.ഭാഷാ വിഭാഗങ്ങളിൽ നിന്ന് ഉറുദു ഒഴിവാക്കിയതിനെതിരെയും വിമർശനമുയർന്നിരുന്നു. 

ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഉറുദു. മാതൃഭാഷാ’ വിഭാഗത്തിൽ ജാതി-തൊഴിൽ സംബന്ധിയായ ‘ബിഹാറി’, ‘ചമർ’, മസ്ദൂർ’, ‘ദേഹതി’, ‘മോച്ചി’, ‘കുർമി’ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !