മലേഷ്: മേലുദ്യോഗസ്ഥനില്നിന്ന് നേരിട്ട മോശം അനുഭവം പങ്കുവെച്ച് മലേഷ്യന്‍ യുവതി. താന്‍ അവധിക്കാലം ആഘോഷിക്കാനായി പോയപ്പോള്‍ ബോസ് ലൈവ് ലൊക്കേഷന്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ട് ഒട്ടേറെ തവണ ഫോണ്‍ ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. തെളിവായിട്ടാണ് ബോസ് ലൊക്കേഷന്‍ ആവശ്യപ്പെട്ടതെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലേഷ്യയിലെ ദ്വീപിലേക്ക് യാത്ര പോകാനാണ് യുവതി അവധിയെടുത്തത്. തുടര്‍ന്ന് അവിടെയെത്തി അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് നിരന്തരം ബോസിന്റെ ഫോണ്‍ കോള്‍ വന്നത്. ലൊക്കേഷന്‍ പങ്കുവെച്ചില്ലെന്ന് പറഞ്ഞായിരുന്നു ഈ കോളുകള്‍. ഇതോടെ തന്റെ സന്തോഷം നഷ്ടപ്പെട്ടുവെന്നും ജോലിത്തിരക്കില്‍നിന്ന് അല്പം ആശ്വാസത്തിനെത്തിയ തനിക്ക് അതിലും വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കേണ്ടി വന്നതെന്നും യുവതി പറയുന്നു.
ഇത്തരത്തില്‍ ലൊക്കേഷന്‍ ആവശ്യപ്പെടുന്നത് സാധാരണമാണോ എന്ന് യുവതി പങ്കുവെച്ച ത്രെഡില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു. ജൂണ്‍ പത്തിന് പോസ്റ്റ് ചെയ്ത ഈ കുറിപ്പില്‍ ബോസിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. വിദേശത്താണെങ്കില്‍പോലും ബോസ് ഇത്തരത്തില്‍ വിവരം ആവശ്യപ്പെടുമായിരുന്നുവെന്നും അവര്‍ കുറിച്ചു. ജീവനക്കാര്‍ വാര്‍ഷിക അവധിക്ക് അപേക്ഷിച്ചശേഷം ലൈവ് ലൊക്കേഷന്‍ പങ്കുവെയ്ക്കാതിരുന്നാല് പുതിയ നിയമത്തിന്റെ ഭാഗമായി അവധിയെ 'ഹാജരില്ല' എന്ന് മാനേജര്‍ രേഖപ്പെടുത്തുമെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു.
ഇതിന് താഴെ മേലുദ്യോഗസ്ഥനെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് കമന്റുകള്‍ പങ്കുവെച്ചത്. ബോസിന്റെ പെരുമാറ്റത്തെ വിഷലിപ്തം എന്നും വ്യക്തിഗത ഇടത്തിലേക്കുള്ള കടന്നുകയറ്റം എന്നുമാണ് ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത്. 'അവര്‍ ചെയ്യുന്നത് നിങ്ങളുടെ സുരക്ഷയ്ക്കും നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിനും ഒരു ഭീഷണിയാണ്. ഞാനായിരുന്നെങ്കില്‍ ജോലി ഉപേക്ഷിച്ച് പുതിയ ജോലി തേടുമായിരുന്നു'-എന്നായിരുന്നു ഒരു കമന്റ്.'എങ്ങനെയാണ് നിങ്ങളുടെ ബോസിന് നിങ്ങളുടെ സ്വകാര്യത ലംഘിക്കാന്‍ കഴിയുന്നത്? ജീവനക്കാര്‍ക്ക് അവരുടെ വാര്‍ഷിക അവധിക്കാലത്ത് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം,' മറ്റൊരാള്‍ പറഞ്ഞു. 'നിങ്ങളുടെ യാത്ര സ്പോണ്സര് ചെയ്യുമ്പോള്‍ മാത്രമേ അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ ചോദിക്കാന്‍ കഴിയൂ,' മൂന്നാമതൊരാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.