ഡൽഹി: കുട്ടികളുടെ വാക്സിനേഷന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വലിയ വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ട്. 2023-ലെ കണക്കനുസരിച്ച് 1.44 ദശലക്ഷം കുട്ടികൾക്ക് ഒരു വാക്സിനേഷനും ലഭിച്ചിട്ടില്ല എന്നാണ് ലാൻസെറ്റ് പുറത്തുവിട്ടിരിക്കുന്ന പഠനത്തിൽ പറയുന്നത്. തെക്കൻ ഏഷ്യയിലേയും ആഫ്രിക്കയിലേയും കുട്ടികൾക്ക് ഇപ്പോഴും ജീവൻ രക്ഷാ വാക്സിനുകൾ ലഭിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്.
ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് 2023 ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. 1980നും 2023നും ഇടയിൽ വിവിധ രാജ്യങ്ങളുടെ കണക്ക് പഠനത്തിൽ പരിശോധിക്കുന്നുണ്ട്. ഡിഫ്തീരിയ, അഞ്ചാംപനി, പോളിയോ, ക്ഷയം, ന്യുമോണിയ, റോട്ടാവൈറസ് എന്നിവയ്ക്കെതിരെ സംരക്ഷണം നൽകുന്നത് ഉൾപ്പെടെ 11 പ്രധാന വാക്സിനുകളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
2023-ൽ ആഗോളതലത്തിൽ ഏകദേശം 1.57 കോടി കുട്ടികൾക്ക് അവരുടെ ജീവിതത്തിൻ്റെ ആദ്യ വർഷത്തിൽ ലഭിക്കേണ്ട ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടൂസിസ് (ഡിടിപി) എന്നീ വാക്സിനുകളുടെ ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല. 2010-നും 2019-നും ഇടയിൽ 204 രാജ്യങ്ങളിൽ 100 എണ്ണത്തിലും അഞ്ചാംപനി വാക്സിനേഷൻ കവറേജ് കുറഞ്ഞു.വാക്സിൻ ലഭിക്കാതിരിക്കുന്ന 1.57 കുട്ടികളിൽ പകുതിയിലധികം പേരും വെറും എട്ട് രാജ്യങ്ങളിൽ നിന്നാണ്. നൈജീരിയ (24.8 ലക്ഷം), ഇന്ത്യ (14.4 ലക്ഷം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (8.82 ലക്ഷം), എത്യോപ്യ (7.82 ലക്ഷം), സൊമാലിയ (7.10 ലക്ഷം), സുഡാൻ (6.27 ലക്ഷം), ഇന്തോനേഷ്യ (5.38 ലക്ഷം), ബ്രസീൽ (4.52 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.
1974-ൽ ലോകാരോഗ്യ സംഘടനയുടെ (WHO) പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച പദ്ധതി ആരംഭിച്ചത് മുതൽ ലോകമെമ്പാടുമായി ഏകദേശം 15 കോടി കുട്ടികളെ മരണത്തിൽ നിന്ന് സംരക്ഷിക്കാൻ വാക്സിനേഷൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഈ പുരോഗതി മന്ദഗതിയിലായി. കോവിഡ് 19 മഹാമാരി കാലത്ത് പല രാജ്യങ്ങളിലേയും വാക്സിൻ കവറേജ് കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.