അതിഥികൾക്ക് മുൻപിൽ തന്റെ വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുമെന്ന് സൽമാൻ ഖാൻ

ബോംബെ: ബോളിവുഡിന്റെ നെടുംതൂണായ ഖാന്‍-ത്രയങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരം. പലപ്പോഴും, സിനിമാ പ്രമോഷനുകൾക്കും അഭിമുഖങ്ങൾക്കും വന്ന് സൽമാൻ പറയുന്ന പല കാര്യങ്ങളും വിവാദമാകാറുണ്ട്. ഇപ്പോഴിതാ, സഹോദരൻ സൊഹൈൽ ഖാനിനേയും മുൻഭാര്യ സീമ സച്ച്ദേവിനേയും കുറിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാ​ദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

അതിഥികൾക്ക് മുൻപിൽ തന്റെ വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുമെന്ന് സൽമാൻ പറഞ്ഞു. ഒരു വീട് കണ്ടെത്തുന്നതുവരെ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അവിനാഷ് ഗോവരിക്കറിനോട് തന്റെ വീട്ടിൽ താമസിക്കാൻ പറഞ്ഞിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം വീട് അന്വേഷിക്കുന്ന കാര്യം എന്തായെന്ന് ചോദിച്ചു. ഇവിടെ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു വീട് ശരിയായി എന്നായിരുന്നു അവിനാഷിന്റെ മറുപടി. എന്നാൽ, സൽമാന്റെ വീട്ടിൽ മികച്ച അന്തരീക്ഷമായതിനാൽ സ്വന്തം വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയെന്നായിരുന്നു മറുപടി.

അതിനിടെയാണ് സഹോദരൻ സൊഹൈലിന്റെ കാര്യം സൽമാൻ കൂട്ടിച്ചേർത്തത്. 'ഈ സമയത്താണ് സൊഹൈൽ ഓടിപ്പോയി വിവാഹിതനാകുന്നത്. ഇപ്പോൾ, സീമയും ഓടിപ്പോയിരിക്കുന്നു. ഇതോടെ, തനിക്കും സീമയ്ക്കും വേണ്ടി മുറി ഒഴിഞ്ഞുനൽകണമെന്ന് സൊഹൈൽ അവിനാഷിനോട് ആവശ്യപ്പെട്ടു. ഇത് ശരിയല്ലെന്നും എങ്ങിനെയാണ് നിങ്ങൾക്ക് ഇങ്ങനെ വിവാഹിതരാകാൻ കഴിയുക എന്നുമായിരുന്നു അവിനാഷിന്റെ ചോദ്യം', സൽമാൻ പറഞ്ഞു.

1998-ലാണ് സൊഹൈലും സീമ സച്ച്ദേവും തമ്മില്‍ വിവാഹിതരായത്. നിര്‍വാന്‍, യോഹന്‍ എന്നിവരാണ് മക്കള്‍. 1997ല്‍ 'ഔസാര്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈല്‍ സിനിമയിലേക്ക് എത്തുന്നത്. സല്‍മാനും ഇളയ സഹോദരന്‍ അര്‍ബാസ് ഒന്നിച്ച് അഭിനയിച്ച 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' എന്ന ചിത്രവും സംവിധാനം ചെയ്തു. സല്‍മാന്റെ ഒരുപാട് ചിത്രങ്ങളില്‍ സൊഹൈല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !