പതിനാറ് വയസുകാരന്റെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമോ?

മലപ്പുറം: മലപ്പുറത്ത് പതിനാറ് വയസുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് വിദ്യാര്‍ഥി മരിച്ചത്. 

അന്തിമ പരിശോധനാ ഫലം വന്നാലേ രോഗം സ്ഥിരീകരിക്കാനാകൂ. വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. 

ഇന്നലെയാണ് മലപ്പുറം നഗരത്തിന് സമീപം താമസിക്കുന്ന 16 വയസുകാരനായ വിദ്യാര്‍ഥി മരിച്ചത്. കുട്ടിയെ ആദ്യം മലപ്പുറത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

കുട്ടി കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയ കുളത്തിലേക്കുള്ള പ്രവേശനം ആരോഗ്യവകുപ്പ് താത്ക്കാലികമായി തടഞ്ഞിരിക്കുകയാണ്. കുളത്തില്‍ കുളിച്ച മറ്റാര്‍ക്കും രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !