കറി വച്ചാൽ ദോഷം മാറുമെന്ന് recipe സഹിതം 💬💭
ഇതിൽ നിന്നും ഒന്ന് പറിച്ചെടുത്ത് അതിന്റെ തൊലി ചെത്തിക്കളഞ്ഞ് പീസ് പീസ് ആകുക വൃത്തിയായി കഴുകി വെള്ളം ഊറ്റി മാറ്റിവെക്കുക.ഒരു മൺചട്ടിയെടുത്ത് വിറകടുപത്തു വച്ച് കുറച്ച് വെള്ളത്തിൽ വേകാൻ വെക്കുക.
ശേഷം ഒരുമുറി തേങ്ങായെടുത്തു ചിരവിഎടുക്കുക.
ഒരു പാൻ എടുത്ത് ഇച്ചിരി വെളിച്ചെണ്ണ എടുത്ത് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചിരകിവെച്ച തേങ്ങ യിട്ട് നന്നായി വറുക്കുക.
ബ്രൗൺ കളറാകുമ്പോൾ കുറച്ച് കറിവേപ്പില മസാലകൾ എല്ലാം ചേർത്ത് ( ബീഫ് മസാല നിർബന്ധം ) ചൂടാക്കിയതിനു ശേഷം ഇറക്കിവെക്കുക. ചൂടാറിയതിന് ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത് അതിലേക്ക് ഒഴിക്കുക. നന്നായി വെന്തതിന് ( ഉടഞ്ഞു പോകരുത് )ശേഷം വറവിട്ട് വാങ്ങി വെച്ച് കുത്തരിച്ചോറിന്റെ കൂടെ ഒരു പിടി പിടിക്കുക..
അതോടെ എല്ലാ ദോഷങ്ങളും മാറിക്കിട്ടും...
ഇതുവരെ ഒരു ദോഷവും ഉള്ളതായി അറിയില്ല: 💬💭
വീടിൻ്റെ തെക്കു വശത്തും ഏകദേശം തെക്കു പടിഞ്ഞാറ് എന്നും പറയാം. വടക്കു കിഴക്കു വശത്തും കടപ്ലാവുകൾ ഉള്ള വീടുകൾ എനിക്കറിയാം. അവർക്ക് ഇതുവരെ ഒരു ദോഷവും ഉള്ളതായി അറിയില്ല . പറമ്പിലെ വളം ഭൂരിഭാഗവും വലിച്ചെടുക്കും എന്ന് കേട്ടിട്ടുണ്ട് .
മരം ആയാലും വീടിന്ന് ദോഷം വരുന്നതാണെങ്കിൽ മുറിച്ച് മാറ്റണം: 💬💭
വീടിന് ദോഷം എന്ന് പറഞ്ഞത് ഈ കടപ്ലാവിന്നല്ല അന്ന് പറഞ്ഞത് വീടിന് തൊട് നിന്നിരുന്ന പ്ലാവിനെയാണ് അവർ അത് മുറിച്ചില്ല കാറ്റത് അത് വീടിന് മുകളിൽ വീണു വീട് തകർന്നും അതാണ് പറഞ്ഞത് അല്ലാതെ പറമ്പിൽ എവിടെയെങ്കിലും നിൽക്കുന്ന പ്ലാവ് വീടിന് ദോഷം ആകുമോ
ഇനി ഇപ്പോൾ എത് മരം ആയാലും വീടിന്ന് ദോഷം വരുന്നതാണെങ്കിൽ മുറിച്ച് മാറ്റണം
കടച്ചക്ക ഉണ്ടായാൽ വീട്ടിൽ കടം കയറും.... 💬💭
കടച്ചക്ക ഉണ്ടായാൽ വീട്ടിൽ കടം കയറും.... അത് എനിക്ക് മനസ്സിലായത് കഴിഞ്ഞ മഴ കാലത്ത് കയ്യിൽ അഞ്ച് പൈസയില്ല വീട്ടിലാണെ കടച്ചക്ക മരത്തിൽ നിറയെ കായികളും ഒരു 400 കായ യോളം ഉണ്ടായിരുന്നു... പറിച്ച് കടയിൽ 25 രൂപ ക്ക് വീട്ടു.... പലരും മുറിക്കാൻ പറഞ്ഞ മരം ഇപ്പോഴും ജീവനോടെ നിൽക്കുന്നു... ലോകത്ത് ഒന്നും മനുഷ്യന് ബുദ്ധിമുട്ടായി ഇല്ല മനുഷ്യർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്നല്ലാതെ
പെരക്ക് മുകളിൽ ആയാൽ വെട്ടണം എന്ന് കാരണവന്മാർ.. 💬💭
കടച്ചക്ക ഇതിന്റെ മരം ക്രിസ്മസ് ട്രീ പോലെ നേരെ മുകളിലേക്ക് ഒരു പോക്ക് പോകും , കൊമ്പിന് ബലക്കുറവ് ഉള്ളത് കൊണ്ട് കയറി പറിക്കുന്നതും അപകടമാണ് , അപ്പോ എന്താ ചെയ്യാ , പെരക്ക് മുകളിൽ ആയാൽ വെട്ടണം എന്ന് കാരണവന്മാർ പറഞ്ഞു , വെട്ടിയില്ല എങ്കിൽ നാഥൻ തട്ടി പോകും പോലും , മണ്ട വെട്ടിയാൽ പടർന്നു പന്തലിച്ചു വളരും , അപ്പോ നാഥന് മണ്ടയിൽ കയറേണ്ടി വരില്ല , തട്ടി പോകത്തും ഇല്ല
പറഞ്ഞവരുടെ വീട്ടിൽ ഇതില്ലായെന്ന ദോഷമാണ് അവർ കണ്ടത്..💬💭
വീട്ടിലെ ഒരു കറിക്ക് ഇത് പോരെ.. 💬💭
കടപ്ലാവിന്റെ വേര് ദീർഘദൂരം സഞ്ചരിക്കുന്ന ഒരു വൃക്ഷമാണ്. അതിന്റെ വേരുകൾ വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും കുറെ ദൂരത്തിൽ ആയി പോവുകയും അതിൽനിന്നും അടുത്ത കടപ്ലാവുകൾ ഉണ്ടാവുകയും ചെയ്യുന്ന രീതിയാണ്. ഈ പ്ലാവിന്റെ വേരുകൾ വീടിനോട് ചേർന്ന് നിന്നാൽ അത് വീടിന്റെ ഫൗണ്ടേഷനിലേക്ക് വളരുകയും അത് വീടിന്റെ ഫൗണ്ടേഷനെ പ്രശ്നങ്ങൾ ഉള്ളതാക്കി മാറ്റും. ഈയൊരു കാരണം കൊണ്ടാണ് ഇതിനെ വീടിനോട് ചേർന്ന് വളരാൻ അനുവദിക്കാതിരുന്നത്. അന്ധവിശ്വാസത്തിന്റെ പേരിൽ മുറിച്ചു കളയുന്നവർ ആണ് എങ്കിൽ മണ്ടന്മാരാണ്. വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയ്യാറാക്കുന്നതിന് കടച്ചക്കയോളം പ്രാധാന്യമുള്ള വേറൊരു വസ്തുവും ഉള്ളതായി തോന്നുന്നില്ല. അതുകൊണ്ട് വീടിനു ദോഷമല്ലാത്ത ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ ഒരിക്കലും അതിനെ നശിപ്പിക്കരുത്. വീട്ടിലെ സ്വന്തം ആവശ്യത്തിനും കുടുംബക്കാർക്കും അയൽവക്കക്കാർക്കും ഒരു നേരത്തെ കറിക്കുള്ള വകയായിട്ട് കൂട്ടുക. പൊതുവേ നമുക്ക് മീൻ കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്താണ് കടച്ചക്ക വിളവെടുക്കുന്നത്. വീട്ടിലെ ഒരു കറിക്ക് ഇത് പോരെ..
വീടിന് ദോഷമാണ് എല്ലാരും വെട്ടിക്കളയാൻ പറയുന്നു . നിങ്ങളുടെ അഭിപ്രായം എന്താ ❤️❤️🙏
Posted by അറിവുകൾ പങ്കുവെക്കാം on Sunday, June 1, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.