ഇന്ത്യയിലേക്കുള്ള 'വിശുദ്ധ യാത്ര' യില്‍ ഹൃദയം തകർന്ന് വിലപിച്ച് ഓസ്‌ട്രേലിയൻ കുടുംബം.

ഇന്ത്യയിലേക്കുള്ള 'വിശുദ്ധ യാത്ര' യില്‍ ഹൃദയം തകർന്ന് വിലപിച്ച് ഓസ്‌ട്രേലിയൻ കുടുംബം, അത് തങ്ങളുടെ കുടുംബത്തിന്റെ അവസാന യാത്ര ആയപ്പോൾ നഷ്ടപ്പെട്ടത് നിരവധി ജീവനുകൾ, മരിച്ചു ജീവിച്ച് അമ്മയും മകളും. 

മെയ് 21 ന് മെൽബണിൽ താമസിക്കുന്ന ദാസ്, സാന്ദ്ര അവരുടെ രണ്ട് ഇളയ പെൺമക്കളും മറ്റ് കുടുംബാംഗങ്ങളോടൊപ്പം തമിഴ്‌നാട്ടിലെ വേളാങ്കണ്ണി ക്രിസ്ത്യൻ ദേവാലയത്തിലേക്കുള്ള യാത്രയിലാണ് ദാരുണമായ അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഹൈവേയിൽ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ദാസും, ദാസിന്റെ ഇളയ മകളും, മറ്റൊരു സഹോദരനും, ദാസിന്റെ സഹോദരി എന്നിവരുൾപ്പെടെ ആറ് കുടുംബാംഗങ്ങൾ ആ യാത്രയിൽ മരണപ്പെട്ടു.

രോഗിയായ അമ്മയെ സന്ദർശിക്കാനും കഴിഞ്ഞ വർഷം സിഡ്‌നിയിൽ വച്ച് മരിച്ച ദാസിന്റെ മൂത്ത സഹോദരനെ അനുസ്മരിക്കാനുമുള്ള ഒരു "വിശുദ്ധ യാത്ര"'യായിരുന്നു അത്.

മരണപ്പെട്ട ദാസിന്റെ ഭാര്യ സാന്ദ്രക്ക് ഗുരുതരമായി പരിക്കേറ്റു. മൂത്ത മകൾ അപകടത്തിന്റെ ആഘാതത്തിൽ തലയോട്ടി തകർന്നതിനെ രണ്ട് മസ്തിഷ്ക ശസ്ത്രക്രിയകൾക്ക് വിധേയയായി ഇപ്പോഴും കോമയിലാണ്.

സാന്ദ്രയെയും മൂത്ത മകൾ ആഞ്ചലയെയും ഓസ്‌ട്രേലിയയിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബ സുഹൃത്തുക്കൾ ഫണ്ട് ശേഖരണം നടത്തുന്നു. കഴിഞ്ഞയാഴ്ച ആരംഭിച്ച ഫണ്ട്‌റൈസർ വഴി ഇതുവരെ ഒരു ലക്ഷം ഡോളറിനു മുകളിൽ സമാഹരിക്കാൻ കഴിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !