കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കൊച്ചി സര്‍വകലാശാല, കൊച്ചി മെട്രോ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. അന്വേഷണ സംഘം അപകടമുണ്ടായ ബോട്ടിന് പുറമെ മറ്റ് ബോട്ടുകളുടെയും സുരക്ഷാ പരിശോധന നടത്തും. 

ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളും സ്വീകരിക്കും. ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്കുണ്ടായ പരാതികളെ കുറിച്ചും ആഭ്യന്തര അന്വേഷണം നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network