തിരുവനന്തപുരം: സഹപ്രവർത്തകയോട് 'ഐ ലവ് യു' പറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സർക്കാർ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഓഫീസിനുള്ളിൽ തമ്മിലടിച്ചത്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന്റെ മൂക്കെല്ല് പൊട്ടി. മറ്റേയാളിനും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം പേരൂർക്കട കുടപ്പനക്കുന്നിലെ കന്നുകുട്ടി പരിപാലന പദ്ധതി (എസ്എൽബിപി) ഹെഡ് ഓഫീസിലായിരുന്നു അടിപൊട്ടിയത്.ഓഫീസിലെ അറ്റൻഡറുടെ വിരമിക്കൽ ചടങ്ങിനെത്തിയ ജീവനക്കാരിയോടാണ് സഹപ്രവർത്തകൻ പ്രണയം തുറന്നു പറഞ്ഞത്. മറ്റൊരു സഹപ്രവർത്തകൻ ഇത് ചോദ്യം ചെയ്തു.
തുടർന്നുള്ള വാക്ക് തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്നു അസിസ്റ്റന്റ് ഡയറക്ടറടക്കമുള്ളവർ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവം വിവാദമായതോടെ ഡയറക്ടർ റിപ്പോർട്ട് തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.