സമരമല്ലാതെ മറ്റ് മാർഗമില്ല,ഗതാഗത മന്ത്രി കരിനിയമങ്ങൾ കൊണ്ടുവരുന്നെന്ന് ബസ് ഉടമകൾ

ദീര്‍ഘദൂര- ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍.

അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായില്ലെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.'ഗതാഗത മന്ത്രി ബസ്സുടമകള്‍ക്ക് എതിരെ പല കരി നിയമങ്ങളും കൊണ്ടുവരുന്നു. ഞങ്ങള്‍ ഒരിക്കലും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന ഒരു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരോ അല്ല.
ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല മാറിമാറി വരുന്ന സര്‍ക്കാരുകളോട് യോജിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമരത്തിലേക്ക് പോവുകയല്ലാതെ വേറെ നിവൃത്തി ഇല്ല. നാലുദിവസത്തിനുള്ളില്‍ മറ്റു ബസ്സുടമകളുടെ സംഘടനകളോടും തൊഴിലാളി സംഘടനകളോടും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീയതിയും പ്രഖ്യാപിക്കും'.

അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കുമാത്രം കണ്‍സഷന്‍ ലഭ്യമാക്കുന്ന കാര്‍ഡ് സമ്പ്രദായം നടപ്പാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ചു രൂപയാക്കുക, ബസുടമകളില്‍നിന്ന് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗതവകുപ്പ്- പോലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി, ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫെഡറേഷന്‍ ഭാരവാഹികള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു.

സെക്രട്ടേറിയറ്റുപടിക്കല്‍ നിരാഹാരസമരം നടത്തുകയുംചെയ്തു. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, സംസ്ഥാന ജനറല്‍സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ജോയിന്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ്കുമാര്‍, കോട്ടയം ജില്ലാപ്രസിഡന്റ് ജാക്സന്‍, സെക്രട്ടറി സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !