തിരുവനന്തപുരം: മുതലപ്പൊഴിയിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറി.
ഡ്രഡ്‌ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ നാട്ടുകാർ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാരുമായാണ് നാട്ടുകാർ ഏറ്റുമുട്ടിയത്.സംഘർഷത്തിനിടയിൽ ഒരാൾ ഹാർബർ എൻജിനീയറിങ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ജനാല തകർത്തയാളെ പിടികൂടിയ പോലീസിന്റെ നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തു. സംഘർഷത്തിനിടയിലും ഇയാളെ പൊലീസുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ സ്ഥിതിഗതികൾ വൻ സംഘർഷത്തിലേക്ക് നീങ്ങുമെന്ന നിലയിലാണ്.
0
വെള്ളിയാഴ്ച, മേയ് 16, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.