'അവര്‍ ഒന്നും ചെയ്തില്ല. ചുമ്മാ പൊങ്ങച്ചം കാണിക്കാന്‍ മൂന്നോ നാലോ വിമാനങ്ങള്‍ തലകീഴായി അയച്ച് തിരിച്ചുവന്നു, ഓപ്പറേഷൻ സിന്ദൂർ പ്രഹസനമെന്ന് കോൺഗ്രസ് നേതാവ്

ബെംഗളൂരു: പാകിസ്താന്‍ ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ വിശ്വാസ്യത ചോദ്യംചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോതൂര്‍ ജി. മഞ്ജുനാഥ്.

പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതിനല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.''അവര്‍ ഒന്നും ചെയ്തില്ല. ചുമ്മാ പൊങ്ങച്ചം കാണിക്കാന്‍ മൂന്നോ നാലോ വിമാനങ്ങള്‍ തലകീഴായി അയച്ച് തിരിച്ചുവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26-28 പേര്‍ക്ക് അത് നഷ്ടപരിഹാരമാകുമോ? ആ സ്ത്രീകള്‍ക്ക് ഇങ്ങനെയാണോ നമ്മള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്? ഇങ്ങനെയാണോ നമ്മള്‍ അവരെ ആശ്വസിപ്പിക്കേണ്ടത്? ഇങ്ങനെയാണോ നമ്മള്‍ അവരോട് ബഹുമാനം കാണിക്കേണ്ടത്?'', മഞ്ജുനാഥ് ചോദിച്ചു.

ഏപ്രില്‍ 22-ന് ബൈസരണ്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിലെ കുറ്റവാളികള്‍ ഇന്ത്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മഞ്ജുനാഥ് ചോദിച്ചു. ''കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ടോ? നമ്മുടെ അതിര്‍ത്തി കടന്നെത്തിയ ആ ഭീകരര്‍ ആരായിരുന്നു? അതിര്‍ത്തിയില്‍ സുരക്ഷയില്ലാത്തത് എന്തുകൊണ്ട്? അവര്‍ എങ്ങനെയാണ് രക്ഷപ്പെട്ടത്?'', മഞ്ജുനാഥ് ചോദിച്ചു. പഹല്‍ഗാം ആക്രമണം കേന്ദ്ര ഇന്റലിജന്‍സിന്റെ പൂര്‍ണമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

മേയ് ഏഴിന് ഇന്ത്യന്‍ സായുധസേന നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം, ഒമ്പത് പ്രധാന ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !