മലപ്പുറം: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നാൽപതാം വാർഷികാഘോഷം സുപ്രസിദ്ധ കാഥികനും ബദർ പടപ്പാട്ടിന്റെ കുലപതിയുമായ അബൂബക്കർ കിഴിശ്ശേരി ഉൽഘാടനം ചെയ്തു.
ദേശീയജനറൽ സെക്രട്ടറി ഹാജി കുന്ദ മംഗലം സി കെ ആലിക്കുട്ടി സാഹിബ് അദ്ധ്യക്ഷനായി ദേശീയ പ്രസിഡണ്ട് ടി - പി അബ്ദുള്ള ചെറുവാടി മാപ്പിളപ്പാട്ടിനും ഡയറക്ടർ പക്കർ പന്നൂർ വട്ടപ്പാട്ടിന്നും ചെയർപേഴ്സൺ റഹീന കൊളത്തറ ഒപ്പനക്കും നേതൃത്വം നൽകി ആദ്യത്തെ വട്ടപ്പാട്ട് കലാകാരൻ കിഴിശ്ശേരി അബൂബക്കറിനേയും വിധികർത്താവ് ശിഹാബുദ്ധീൻ കിഴിശ്ശേരി യേയും ചടങ്ങിൽ ആദരിച്ചു.കുന്ദമംഗലം സി കെ ആലിക്കുട്ടി എഴുതിയ വട്ടപ്പാട്ട് കൈ എഴുത്ത് പ്രതി കവിടി - പി അബ്ദുള്ളക്കുനൽകി പ്രകാശനം ചെയ്തു ജില്ലാ പ്രസിഡണ്ട് നൗഫൽ മലപ്പുറം സെകട്ടറി ജംഷീർ അലി ഇളയൂർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലീം മടവൂർ.മുക്ക് സെക്രട്ടറി സി കെ അഫ് മിഷ് തൃശൂർ ജില്ലാ സെക്രട്ടറി അൻസിൽ കാട്ടൂർ സലാം മാവൂർ നിയാസ് കൊടുവള്ളി ജിയാദ് മങ്കട കാസിം പടനിലം സി കെ അമീർ സി കെ അജ്മൽ കാസിം പടനിലം സെയ്തലവി ഇളയൂർ തുടങ്ങിയവർ പ്രസംഗിച്ചു മാപ്പിളപ്പാട്ടുകൾ കഥാപ്രസംഗം എന്നിവ അരങ്ങേറി.കേരള മാപ്പിള കലാ അക്കാദമി നാൽപതാം വാർഷികാഘോഷത്തിന്ന് തുടക്കമായി.
0
ശനിയാഴ്ച, മേയ് 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.