ലണ്ടൻ ; കാൻസർ ചിക്കത്സയ്ക്കായി നാട്ടിൽ എത്തിയ യുകെ മലയാളി നഴ്സ് അന്തരിച്ചു.
ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് നാട്ടില്‍ വച്ച് മരിച്ചത്. തൃശൂർ ജില്ലയിലെ മണ്ണുത്തി സ്വദേശിനിയാണ്. രണ്ടു വർഷം മുൻപാണ് വിൻസിയും കുടുംബവും യുകെയിൽ എത്തുന്നത്. ഒരു വർഷം മുൻപാണ് കാൻസർ രോഗം തിരിച്ചറിഞ്ഞത്.വടക്കഞ്ചേരി സ്വദേശിയായ റിജുമോൻ ജോസ് ആണ് ഭർത്താവ്. മക്കള്‍: അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ. മരണ വിവരം അറിഞ്ഞ് ഭര്‍ത്താവ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു.
വിൻസിയുടെ അപ്രതീക്ഷിത വേർപാടിൽ കുടുംബത്തിന് കൈത്താങ്ങാകുവാൻ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.