കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി; കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘‘വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നാം വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് ചേരുകയും ടീം ഇന്ത്യയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല.’’ – നരേന്ദ്രമോദി പറഞ്ഞു. ‘വികസിത രാജ്യത്തിനായി വികസിത് ഭാരത്@2047’ എന്നതാണ് പത്താമത് നീതി ആയോഗ് ഗവേണിങ് കൗൺസിലിന്റെ ആപ്തവാക്യം.‘‘ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം വികസിത ഭാരതമാണ്. ഓരോ സംസ്ഥാനവും വികസിതമാകുമ്പോൾ ഭാരതം വികസിതമാകും.

ഇതാണ് രാജ്യത്തെ 140 കോടി പൗരന്മാരുടെയും അഭിലാഷം. സംസ്ഥാനങ്ങൾ ടൂറിസം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗോള നിലവാരത്തിന് അനുസൃതമായി സംസ്ഥാനങ്ങൾ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും വേണം.’’ – പ്രധാനമന്ത്രി പറഞ്ഞു. 

ഓപ്പറേഷൻ സിന്ദൂറിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേത്.അതേസമയം പ്രതിപക്ഷം ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഡൽഹിയിൽ നടന്ന നീതി ആയോഗിന്റെ ഭരണസമിതി യോഗത്തിൽനിന്നു വിട്ടുനിന്നു.


കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രിമാർ. മമതാ ബാനർജിക്ക് പകരം സംസ്ഥാന ചീഫ് സെക്രട്ടറിയും പിണറായി വിജയന് പകരം ധനമന്ത്രി കെ.ബാലഗോപാലുമാണ് പങ്കെടുത്തത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !