നഴ്‌സുമാരുടെ ശമ്പള വർധനവിൽ അസംതൃപ്തി: പ്രതിഷേധം പുകയുന്നു...!

ലണ്ടൻ ;ഇംഗ്ലണ്ടിലെ ഡോക്ടർമാർക്കും അധ്യാപകർക്കും 4% ശമ്പള വർധനവ് സർക്കാർ പ്രഖ്യാപിച്ചപ്പോൾ നഴ്‌സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർക്ക് 3.6% മാത്രം ശമ്പളം വർധിപ്പിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി.

യുകെയിലെ നഴ്‌സുമാരുടെ മുഖ്യ യൂണിയനുകളിൽ ഒന്നായ ആർസിഎൻ അടക്കമുള്ള തൊഴിലാളി സംഘടനകൾ ഇതേ തുടർന്ന് പ്രതിഷേധം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അധ്യാപകരുടെ ശമ്പള വർധനവിനെ വിവിധ വിദ്യാഭ്യാസ യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്.ശമ്പള കമ്മിഷൻ ബോഡിയുടെ ശുപാർശ പ്രകാരമാണ്‌ ഇപ്പോഴത്തെ വർധനവ് നടത്തിയിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. 

ഡോക്ടർമാരേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള ശമ്പള വർധനവ് നഴ്‌സുമാർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത് വിചിത്രമായ  നടപടിയെന്നാണ് റോയൽ കോളജ് ഓഫ് നഴ്‌സിങിന്റെ പ്രതികരണം. ശമ്പള വർധനവിൽ നഴ്‌സുമാർ സന്തുഷ്ടരാണോ എന്നറിയുവാനും പണിമുടക്കുമായി മുന്നോട്ട് പോകണോ എന്നറിയുവാനും അംഗങ്ങളുമായി കൂടിയാലോചിക്കാൻ യൂണിയൻ പദ്ധതിയിടുന്നതായും ആർസിഎൻ അറിയിച്ചു.

വേതന വർധനവ് സംബന്ധിച്ച പ്രഖ്യാപനങ്ങൾ: ∙ ഇംഗ്ലണ്ടിലെ ഡോക്ടർമാർ, ദന്തഡോക്ടർമാർ, അധ്യാപകർ എന്നിവർക്കും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിൽ ഉദ്യോഗസ്ഥർക്കും 4%  ശമ്പള വർധനവ് ∙ റസിഡന്റ് (ജൂനിയർ) ഡോക്ടർമാർക്ക് 750 പൗണ്ടിന്റെ അധിക ടോപ്പ്-അപ്പ് ലഭിക്കും.

ഇംഗ്ലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഉൾപ്പെടെ എൻഎച്ച്എസ് ജീവനക്കാർക്ക് അജണ്ട ഫോർ ചേഞ്ച് കരാർ പ്രകാരം 3.6% ശമ്പള വർധനവ് ∙ മുതിർന്ന സിവിൽ സർവീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് 3.25% വർധനവ് ∙ യുകെ സായുധ സേനയിലെ അംഗങ്ങൾക്ക് 4.5% വർധനവ്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് 3.75% വർധനവ് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !