AI (നിര്‍മിതബുദ്ധി) കഥാപാത്രത്തെ രംഗത്തിറക്കാന്‍ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP).

ഡൽഹി;പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ലോകത്തെ ആദ്യ AI (നിര്‍മിതബുദ്ധി) കഥാപാത്രത്തെ രംഗത്തിറക്കാന്‍ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP).

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ലക്ഷ്യമിടുന്ന പസഫിക് ഹരിത പരിവര്‍ത്തന പദ്ധതിയുടെ കഥ യൂണ എന്ന എ.ഐ കഥാപാത്രം വിവരിക്കും. യുഎന്‍ഡിപി ജപ്പാന്‍ സര്‍ക്കാരുമായുള്ള പങ്കാളിത്തത്തോടെ നടപ്പാക്കുന്നതാണ് 2023-ല്‍ ആരംഭിച്ച ഈ പദ്ധതി. ശുദ്ധ ഊര്‍ജ്ജ ലഭ്യത വര്‍ധിപ്പിക്കുക, കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക, പാപുവ ന്യൂഗിനിയ, സമോവ, ടിമോര്‍-ലെസ്‌തേ, വനൗതു എന്നീ നാല് പസഫിക് ദ്വീപ് രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

വീഡിയോകളിലൂടെയും തത്സമയ സംവാദങ്ങളിലൂടെയും പ്രാദേശിക ജനസമൂഹം, സര്‍ക്കാരുകള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ എന്നിവരുമായി യുണ സംവദിക്കും. സാങ്കേതികവിദ്യയെ മനുഷ്യ കേന്ദ്രീകൃതമായ കഥപറച്ചിലുമായി സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതി സുസ്ഥിരത അടക്കമുള്ളവയ്ക്ക് വേണ്ടിയുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുണ് ലക്ഷ്യം.


 പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള സന്ദേശം കൈമാറുന്നതില്‍ യൂണ ഒരു വഴിത്തിരിവായി മാറുമെന്ന് യുഎന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി ജനറലും ഏഷ്യ- പെസഫിക് റീജ്യണല്‍ ബ്യൂറോ ഡയറക്ടറുമായ കന്നി വിഗ്‌നരാജ പറഞ്ഞു. കഥകള്‍ അവതരിപ്പിക്കാനുള്ള യൂണയുടെ കഴിവ് കൂട്ടായ പ്രവര്‍ത്തനങ്ങളും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പസഫിക് ദ്വീപ് സമൂഹങ്ങളുടെ ശബ്ദവും കഥകളും ലോകത്തിന് മുന്നിലെത്തിക്കുക എന്നതാണ് എന്റെ ദൗത്യമെന്ന് എ.ഐ പ്ലാറ്റ്‌ഫോമില്‍ സംസാരിക്കവെ യൂണ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ യൂണയുടെ പസഫിക് ദ്വീപുകളിലൂടെയുള്ള യാത്രയെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ശൈലിയിലുള്ള ഹ്രസ്വ വീഡിയോ പരമ്പര, പ്രധാന പരിപാടികളില്‍ വേദിയിലെയും പ്രദര്‍ശനങ്ങളിലെയും സംവാദങ്ങളോടുകൂടിയ ഹോളോഗ്രാഫിക് രൂപങ്ങള്‍, തത്സമയ സംവാദങ്ങളും ദൃശ്യരൂപത്തിലുള്ള കഥകളും ഉള്‍പ്പെട്ട പ്രത്യേക വെബ്‌സൈറ്റ് എന്നിവ യൂണയുടെ ആശയവിനിമയ പ്രചാരണ പരിപാടിയുടെ ഭാഗമായിരിക്കും.

undp.org/asia-pacific/una www.unahere.com എന്നീ വെബ്‌സൈറ്റിുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും യൂണയുമായി സംസാരിക്കാം. ദാരിദ്ര്യം, അസമത്വം, കാലാവസ്ഥാ മാറ്റം എന്നിവ സൃഷ്ടിക്കുന്ന അനീതി ഇല്ലാതാക്കാന്‍ പോരാടുന്ന യു.എന്‍ സംഘടനയാണ് യുഎന്‍ഡിപി. 170 രാജ്യങ്ങളില്‍ വിദഗ്ധരുടെയും പങ്കാളികളുടെയും വലിയ ശൃംഖല സംഘടനയ്ക്കുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !