ന്യൂജഴ്‌സി ;യുഎസിൽ പെൻസിൽവേനിയയിൽ കയാക്കിങ് അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ ആണ് മുങ്ങി മരിച്ചത്.
പെൻസിൽവേനിയയിലെ പോക്കനോസിൽ മേയ് 25 നായിരുന്നു സംഭവം. കയാക്കിങ് അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാനായി ലൈഫ് ജാക്കറ്റ് ധരിക്കാതെ ബിപിൻ തടാകത്തിലേക്ക് ചാടുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ സുഹൃത്തുക്കൾ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ധരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.ന്യൂജഴ്‌സിയിലായിരുന്നു താമസം. ഭാര്യ ബ്ലെസി ആർ. എൻ., മൂന്ന് മക്കളുണ്ട്. പാറ്റേഴ്‌സൻ സെന്റ് ജോർജ് സിറോ മലബാർ ഇടവകാംഗമാണ്. ബിപിന്റെ വിയോഗത്തിൽ നവകേരള മലയാളി അസോസിയേഷൻ ആദരാഞ്ജലി അർപ്പിച്ചു.കയാക്കിങ് അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം..!
0
തിങ്കളാഴ്ച, മേയ് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.