തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. മേയ് 1ന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെയും മേയ് 2ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കു വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
വിമാനത്താവളത്തിന്റെ ശംഖുമുഖം ഡൊമസ്റ്റിക് ടെർമിനലിലേക്ക് (ടി 1) പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ , ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ചാക്ക ഇന്റർനാഷനൽ ടെർമിനലിലേക്ക് ( ടി2) പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈ ഓവർ , ഈഞ്ചയ്ക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ശംഖുംമുഖം- ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും നാളെ രാവിലെ 6.30 മുതൽ ഉച്ചയ്ക്കു 2 വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ – ശ്രീമൂലം ക്ലബ് - ഇടപ്പഴിഞ്ഞി - പാങ്ങോട് മിലിറ്ററി ക്യാംപ് - പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.ഇന്നും നാളെയും ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ്.പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈക്കാട് -വഴുതക്കാട് - വെള്ളയമ്പലം റോഡിലും വഴുതക്കാട് - മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ – ഓവർ ബ്രിജ് - കിഴക്കേക്കോട്ട – മണക്കാട് - കമലേശ്വരം - അമ്പലത്തറ – തിരുവല്ലം - വാഴമുട്ടം - വെള്ളാർ - കോവളം - പയറുംമൂട് - പുളിങ്കുടി- മുല്ലൂർ -മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം - കുമരിച്ചന്ത -കല്ലുമൂട് - ചാക്ക – ഓൾസെയ്ന്റ്സ് - ശംഖുംമുഖം റോഡിലും പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണം ലംഘിച്ചു പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പർ : 94979 30055, 0471 2558731.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.