ബെംഗളൂരു : സമയബന്ധിതമായ വിചാരണയ്ക്ക് അതിജീവിതകൾക്കും അവകാശമുണ്ടെന്നു ബെംഗളൂരു സ്പെഷൽ കോടതി.
പീഡനക്കേസുകളിൽ പുതിയൊരു അഭിഭാഷകനെ നിയമിക്കാനായി വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ജെഡിഎസ് മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ഇതിനു പിന്നാലെ സർക്കാർ അഭിഭാഷകനെ നിയോഗിച്ചതിനെ തുടർന്ന് പ്രജ്വൽ നേരിടുന്ന പീഡന കേസുകളിലൊന്നിൽ നാളെ വിചാരണ ആരംഭിക്കും. കഴിഞ്ഞ 23ന് വിചാരണ ആരംഭിക്കേണ്ടിയിരുന്നെങ്കിലും പ്രജ്വൽ ഹർജിയുമായി ബെംഗളൂരു പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
വീട്ടുജോലിക്കാരിയെ ബസനവഗുഡിയിലെ വസതിയിൽ വച്ച് പീഡിപ്പിച്ച് വിഡിയോ ചിത്രീകരിച്ചെന്നാണ് കേസ്. ഇതുൾപ്പെടെ 4 പീഡനക്കേസുകളാണ് പ്രജ്വൽ നേരിടുന്നത്. 11 മാസമായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ് പ്രജ്വൽ രേവണ്ണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.