കോഴിക്കോട് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത് പ്രതിയുടെ ചെരുപ്പെന്ന് പൊലീസ്. സംഭവത്തിൽ രണ്ട് ബിഹാർ സ്വദേശികളാണ് കസബ പൊലീസിൻ്റെ പിടിയിലായത്. അക്രമികളിൽ നിന്ന് പെൺകുട്ടി ഓടിരക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ, ഹിമാൻ അലി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ ഫൈസാൻ നിലത്ത് വീണതോടെയാണ് പെൺകുട്ടിക്ക് കുതറി ഓടാൻ കഴിഞ്ഞത്. പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കസബ സി ഐ കിരൺ സി നായരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പട്രോളിങ് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.കോഴിക്കോട് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത് പ്രതിയുടെ ചെരുപ്പെന്ന് പൊലീസ്
0
വ്യാഴാഴ്ച, മേയ് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.