ബ്രസല്‍സ്; മാൾട്ടയുടെ വിവാദപരമായ ‘ഗോൾഡൻ പാസ്‌പോർട്ട്’ പദ്ധതി യൂറോപ്യൻ നീതിന്യായ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയന്റെ പൗരത്വം പണത്തിനു വിൽക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇതിനെ എതിർത്തത്. ഇതോടെ പൗരത്വത്തിനു പണം വാങ്ങുന്ന ഈ പദ്ധതി അവസാനിപ്പിക്കേണ്ടിവരും.
മാൾട്ടയുടെ നിക്ഷേപക പൗരത്വ പദ്ധതിയാണ് ‘ഗോൾഡൻ പാസ്‌പോർട്ട്’. ഈ പദ്ധതി പ്രകാരം, 750,000 യൂറോ വരെ മാൾട്ടയ്ക്ക് നൽകുകയും 12 മാസം രാജ്യത്ത് താമസിക്കുകയും ചെയ്ത ആളുകൾക്ക് പൗരത്വം ലഭിച്ചിരുന്നു. ഒരു മാൾട്ടീസ് പാസ്‌പോർട്ട് ലഭിക്കുന്നതോടെ, ഈ വ്യക്തികൾക്ക് യൂറോപ്യൻ യൂണിയൻ പൗരത്വവും യൂണിയനിൽ എവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ലഭിച്ചു.
ഇത് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി, സുരക്ഷാ ഭീഷണികൾ എന്നിവയ്ക്ക് വാതിൽ തുറന്നുകൊടുക്കുന്നുവെന്ന് വാദമുണ്ടായിരുന്നു. ‘യൂറോപ്യൻ യൂണിയൻ പൗരത്വം’ വിൽക്കുന്നതിന് 2020 ഒക്ടോബറിലാണ് യൂറോപ്യൻ കമ്മീഷൻ മാൾട്ടയ്ക്കും സൈപ്രസിനുമെതിരെ നിയമനടപടി ആരംഭിച്ചത്. കേസ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് സൈപ്രസ് അവരുടെ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
എന്നാൽ മാൾട്ടീസ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി. പൗരത്വം നൽകാൻ തങ്ങൾക്ക് മാത്രമാണ് അധികാരമെന്നും അതിനാൽ ഈ പദ്ധതി നടത്താൻ അവകാശമുണ്ടെന്നും അവർ കോടതിയിൽ വാദിച്ചു. ഈ പദ്ധതിക്കാണ് യൂറോപ്യൻ നീതിന്യായ കോടതിയിൽ നിന്ന് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.