ചട്ടം ലംഘിച്ച് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതിൽ നടപടി. കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരും കോട്ടയം കുമരകത്തെ റിസോർട്ടിൽ യോഗം ചേർന്നത്.
വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ ഗൗരവത്തോടെ കാണണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. സംഘടന രൂപീകരിച്ചതായോ രാഷ്ട്രീയ പ്രവർത്തനം നടത്തിയതായോ തെളിവ് ലഭിച്ചിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.